ജെജെയ്ക്ക് പെനാൾട്ടി പിഴച്ചു; ബെംഗളൂരു ജയിച്ച് ബഹുദൂരം മുന്നിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈയിന് സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ് സിയോട് പരാജയം. ഐ എസ് എല്ലിൽ ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. കളി സമനില ആക്കാൻ കിട്ടിയ സുവർണ്ണാവസരം ജെജെ നഷ്ടപ്പെടുത്തിയതാണ് ചെന്നൈയിന് വിനയായത്.

കളിയുടെ തുടക്കത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ബെംഗളൂരു എഫ് സി മുന്നിൽ എത്തുക ആയിരുന്നു. സുനിൽ ഛേത്രിയുടെ അസൊസ്റ്റിൽ നിന്ന് ഹാവോകിപ്പാണ് ബെംഗളൂരുവിന് മറീന അരീനയിൽ ലീഡ് നേടി കൊടുത്തത്. 33ആം മിനുട്ടിൽ ഫെർണാണ്ടസിലൂടെ ചെന്നൈയിൻ സമനില ഗോൾ കണ്ടെത്തി എങ്കിലും ആധിപത്യം ബെംഗളൂരു എഫ് സിക്ക് തന്നെ ആയിരുന്നു.

രണ്ടാം പകുതിയിൽ സുനിൽ ഛേത്രിയുടെ മികവിൽ തന്നെയാണ് ബെംഗളൂരു ലീഡ് തിരികെയെടുത്തത്. ചേത്രിയുടെ ഗോൾ ശ്രമം ഗോൾവരയ്ക്ക് തൊട്ടരികിൽ നിന്ന് ഗോളാക്കി മാറ്റി മിക്കു ബെംഗളൂരുവിന്റെ രണ്ടാം ഗോൾ നേടി. മിക്കുവിന്റെ സീസണിലെ 11ആം ഗോളായിരുന്നു ഇത്. കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ സെറീനോയ്ക്ക് ചുവപ്പ് കാർഡ് കണ്ടത് ചെന്നൈയെ തളർത്തി.

എങ്കിലും 76ആം മിനുട്ടിൽ സമനില നേടാൻ ചെന്നൈക്ക് പെനാൾട്ടിയിലൂടെ സുവർണ്ണാവസരം ലഭിച്ചു. പക്ഷെ‌ ജെജെ എടുത്ത കിക്കിന് ഗ്രുർപ്രീതിനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. കളിയുടെ അവസാന നിമിഷത്തിൽ ഉദാന്തയുടെ പാസിൽ നിന്ന് ഛേത്രി മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ജയത്തോടെ ബെംഗളൂരു എഫ് സിക്ക് 30 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള ചെന്നൈയേക്കാൾ 7 പോയന്റിന്റെ ലീഡാണ് ബെംഗളൂരുവിന് ഇപ്പോൾ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial