പരിശീലകന്റെ മോശം പരാമർശങ്ങൾക്ക് പരസ്യമായി മാപ്പു പറഞ്ഞ് ഒഡീഷ എഫ് സി

Newsroom

ഇന്നലെ ജംഷദ്പൂരിനെതിരായ മത്സര ശേഷം ഒഡീഷ പരിശീലകൻ സ്റ്റുവർട് ബാക്സ്റ്റർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ആ വിഷയത്തിൽ പരസ്യമായി മാപ്പു പറഞ്ഞ് ഒഡീഷ എഫ് സി രംഗത്ത് എത്തി. ഇന്നലെ പെനാൾട്ടി ലഭിക്കാത്തതിൻ ക്ഷുഭിതനായ ബാക്സ്റ്റർ തന്റെ കളിക്കാർ ബലാത്സംഗം ചെയ്യപ്പെട്ടാലോ അവർ ആരെയെങ്കിലും ബലാത്സംഗം ചെയ്താലോ മാത്രമെ പെനാൾട്ടി കിട്ടാൻ സാധ്യതയുള്ളൂ എന്ന പ്രസ്താവന നടത്തിയിരുന്നു.

ഇത് റേപ് ജോക്കുകളുടെ നിലവാരത്തിൽ വരുന്ന പ്രസ്താവന ആണെന്ന് ഉടൻ തന്നെ അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്ലബ് ഔദ്യോഗികമായി മാപ്പു പറഞ്ഞ് രംഗത്ത് എത്തിയത്. കോച്ച് പറഞ്ഞത് ക്ലബിന്റെ വാക്കുകൾ അല്ല എന്ന് ക്ലബ് പറയുന്നു. ഈ വിഷയത്തിൽ മാപ്പു പറയുന്നു എന്നും ഈ വിഷയം ക്ലബിനുള്ളിൽ നടപടികളുമായി തീർക്കും എന്നും ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.