ജെജെയെ ബംഗ്ലൂരു എഫ് സി സ്വന്തമാക്കും

- Advertisement -

ഇന്ത്യയുടെയും ചെന്നൈയിന്റെയും സ്ട്രൈക്കറായ ജെജെയെ സ്വന്തമാക്കാനുള്ള പോരിൽ ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ് സി വിജയിക്കുന്നു. ഐലീഗ് ക്ലബായ ഈസ്റ്റ് ബംഗാളിനെ മറികടന്ന് ബെംഗളൂരു എഫ് സി തന്നെ ജെജയെ സ്വന്തമാക്കും എന്നാണ് വിവരങ്ങൾ. പരിക്ക് കാരണം അവസാന രണ്ടു സീസണുകളിലും കാര്യമായ പ്രകടനങ്ങൾ നടത്താൻ കഴിയാതിരുന്ന ജെജെ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്.

അവസാന കുറേ സീസണുകളിലായി മുട്ടിനേറ്റ പരിക്ക് കാരണം കഷ്ടപ്പെടുകയായിരുന്നു ജെജെ. ഇതുവരെ ഐ എസ് എല്ലിൽ 69 മത്സരങ്ങൾ കളിച്ചിട്ടുള്ള ജെജെ 23 ഗോളുകളും ഏഴ് അസിസ്റ്റും നേടിയിട്ടുണ്ട്. ഛേത്രിക്ക് കൂട്ടായി ജെജെ എത്തിയാൽ അത് ഒരുകാലത്ത് ഇന്ത്യൻ ദേശീയ ടീമിൽ എല്ലാവരും ആസ്വദിച്ച ഒരു കൂട്ടുകെട്ടിന്റെ ഒത്തുച്ചേരൽ ആകും.

Advertisement