ഒന്നാമത് എത്തണം, മോഹൻ ബഗാൻ ഇന്ന് ഒഡീഷക്ക് എതിരെ

2021-22 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 53-ാം മത്സരത്തിൽ എടികെ മോഹൻ ബഗാൻ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി എടികെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാമതുള്ള മുംബൈ സിറ്റിയെക്കാൾ 2 പോയിന്റ് മാത്രം പിന്നിലാണ് അവർ. ഇന്ന് വിജയിച്ച് ലീഗിൽ ഒന്നാമത് എത്തുക ആകും എ ടി കെ യുടെ ലക്ഷ്യം.മോഹൻ ബഗാൻ അവസാന അഞ്ച് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. രണ്ട് സമനിലകളും മൂന്ന് ജയവുമായി അവർ ഒമ്പത് പോയിന്റ് ഈ സമയത്ത് നേടി.

മറുവശത്ത് ഒഡീഷ എഫ്‌സി ഒമ്പത് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ആദ്യ നാലിൽ ഇടംപിടിക്കാൻ ആകും അവർ ശ്രമിക്കുക. ഇന്ന് രാത്രി 7.30നാണ് മത്സരം.