പാക്കിസ്ഥാന്‍ വനിത മുഖ്യ കോച്ച് കോവിഡ് പോസിറ്റീവ്

പാക്കിസ്ഥാന്‍ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ഹെംപ് കോവിഡ് പോസിറ്റീവ് ആയി. ഇതോടെ ഹെംപിന്റെ യുകെയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള മടക്കം വൈകിയിരിക്കുകയാണ്. ഹെംപിന് യാതൊരുവിധ ലക്ഷണവുമില്ല.

കറാച്ചിയിൽ ഇപ്പോള്‍ നടക്കുന്ന ടീമിന്റെ പരിശീലനത്തിനായി എത്തുന്നതിന് മുമ്പ് ഹെംപ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. വരുന്ന ലോകകപ്പിന് മുന്നോടിയായുള്ള ക്യാമ്പിൽ നെഗറ്റീവ് ആവുന്ന പക്ഷം ഹെംപ് അടുത്താഴ്ച എത്തുമെന്നാണ് അറിയുന്നത്.

കറാച്ചിയില്‍ വനിത ക്യാംപിന്റെ ഭാഗമായുള്ള 36 പേരെ 18 പേരുടെ രണ്ട് ടീമായി തിരിച്ച ശേഷം അണ്ടര്‍ 16 ആൺകുട്ടികളുടെ ടീമിനെയും ഉള്‍പ്പെടുത്തി ഒരു ട്രൈ-സീരീസ് നടത്തുവാനാണ് ലക്ഷ്യം.

ഹെംപിന്റെ അഭാവത്തിൽ ബൗളിംഗ് കോച്ച് അര്‍ഷദ് ഖാന്‍ ക്യാംപിന്റെ ചുമതല വഹിക്കും.