മോഹൻ ബഗാൻ ആരാധകർക്ക് മുന്നിൽ വിറച്ച് എ ടി കെ മാനേജ്മെന്റും ഐ എസ് എല്ലും, ലോഗോയും ജേഴ്സിയും മാറും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മോഹൻ ബഗാൻ ആരാധകരുടെ പ്രതിഷേധങ്ങൾ ഫലം കാണുന്നു. മോഹൻ ബഗാനും എ ടി കെയുമായുള്ള ലയനത്തിൽ ആരാധകർക്ക് തുടക്കത്തിലെ അതൃപ്തി ഉണ്ടായിരുന്നി. ഐ എസ് എല്ലിന്റെ അവസാന ആഴ്ചയിലെ പത്രകുറിപ്പും അവരുടെ എ ടി കെ മോഹൻ ബഗാനെ കുറിച്ചുള്ള പരസ്യവും വന്നതോടെ ഈ അതൃപ്തി പ്രതിഷേധമായി മാറിയിരുന്നു. എ ടി കെ മോഹൻ ബഗാൻ എന്ന പേരിന് പകരം ATKMB എന്നാണ് ഐ എസ് എൽ ഉപയോഗിക്കുന്നത്. ഇത് മോഹൻ ബഗാൻ ആരാധകരെ രോഷാകുലരാക്കി.

ഒപ്പം ലോഗോയിൽ കൊടുത്ത മൂന്ന് നക്ഷത്രങ്ങളും പ്രശ്നമായി. മൂന്ന് നക്ഷത്രങ്ങൾ എ ടി കെ നേടിയ മൂന്ന് കിരീടങ്ങളെ സൂചിപ്പിക്കുന്നതാണ്. 100 വർഷത്തെ ചരിത്രമുള്ള മോഹൻ ബഗാൻ വിരലിൽ എണ്ണാൻ കഴിയാത്ത അത്ര കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇത് മറന്ന് കൊണ്ടാണ് എ ടി കെയുടെ നേട്ടം മാത്രം ലോഗോയിൽ കൊണ്ടു വന്നത്. അതുകൊണ്ട് തന്നെ ഈ നക്ഷത്രങ്ങൾ ലോഗോയിൽ പാടില്ല എന്ന് ആരാധകർ ആവശ്യപ്പെട്ടു.

ഒപ്പം മോഹൻ ബഗാനിലെ നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാർ ആണെന്ന് പറയുന്നതും ഒപ്പം ജേഴ്സിയിലെ പച്ചയും മെറൂണും മാറ്റു പച്ചയും ചുവപ്പും ആക്കിയതും പ്രശ്നമായി. ഇത് കാണിക്കാൻ ഐ എസ് എൽ ഇറക്കിയ പരസ്യം മോഹൻ ബഗാന്റെ എതിരാളികൾ അവരെ വാഷിങ് മെഷീൻ എഫ് സി എന്ന് വിളിച്ച് ട്രോൾ ചെയ്യാനും കാരണമായി.

ഇതോടെ ഐ എസ് എൽ ബഹിഷ്കരിക്കും എന്നും തങ്ങളെ ക്ലബിനെ തിരികെ തരണം എന്നും ആരാധകർ ആവശ്യപ്പെട്ടു. ഇതോടെ ഐ എസ് എൽ അധികൃതരും മോഹൻ ബഗാൻ മാനേജ്മെന്റും പരിഹാരവുമായി രംഗത്ത് എത്തി. ലോഗോ മാറ്റി എന്നും ജേഴ്സി മാറും എന്നും മോഹൻ ബഗാൻ മാനേജ്മെന്റ് അറിയിച്ചു. മോഹൻ ബഗാൻ ആരാധകരുടെ വികാരത്തെ വൃണപ്പെടുത്തുന്ന ഒന്നിം ഉണ്ടാകില്ല എന്നും മാനേജ്മെന്റ് പറഞ്ഞു. ഈ ഔദ്യോഗിക കുറിപ്പ് കൊണ്ടെങ്കിലും പ്രതിഷേധങ്ങൾ അടങ്ങും എന്നാണ് എ ടി കെ മോഹൻ ബഗാൻ മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.