IPL 2021: അക്‌സർ പട്ടേൽ ഉടൻ ടീമിനൊപ്പം ചേരും

Staff Reporter

കൊറോണ പോസിറ്റീവ് ആയ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്‌സർ പട്ടേൽ ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്ന് അറിയിച്ച് ഡൽഹി ക്യാപിറ്റൽസ് ടീം ഡോക്ടർ മുസ്തഫ ഗൗസ്. നിലവിൽ താരം പത്താമത്തെ ക്വറന്റൈൻ ദിവസത്തിൽ ആണെന്നും അടുത്ത ദിവസങ്ങളിൽ നടക്കുന്ന കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാൽ താരം ടീമിനൊപ്പം ചേരുമെന്നും ഡൽഹി ക്യാപിറ്റൽസ് ഡോക്ടർ വ്യക്തമാക്കി.

താരത്തിന് എത്ര പെട്ടെന്ന് ടീമിനൊപ്പം ചേരാൻ കഴിയുമെന്നത് മനസ്സിലാക്കാൻ താരത്തിൽ ചില ടെസ്റ്റുകൾ നടത്തുമെന്നും ടീം ഡോക്ടർപറഞ്ഞു. മാർച്ച് 28ന് ടീമിനൊപ്പം കൊറോണ നെഗറ്റീവ് റിസൾട്ടുമായി ഹോട്ടലിൽ എത്തിയ അക്‌സർ പട്ടേൽ അവിടെ വെച്ച് നടത്തിയ രണ്ടാമത്തെ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. തുടർന്ന് താരത്തെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.