ആദ്യ അങ്കത്തിന് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം അറിയാം, സർപ്രൈസുമായി കിബു വികൂനയുടെ ആദ്യ ഇലവൻ

Img 20201120 013838
- Advertisement -

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചും കിബു വികൂന എന്ന പരിശീലകന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി ഇറങ്ങുന്ന മത്സരമാണ് ഇത്. കിബു ഇറക്കുന്ന ആദ്യ ടീം ആയത് കൊണ്ട് തന്നെ ഏത് വിധത്തിലായിരിക്കും ടീം ഉണ്ടാവുക എന്ന് ആർക്കും ഇതുവരെ വ്യക്തത ഉണ്ടായിരുന്നില്ല.

സിംബാബ്‌വെ ഡിഫൻഡർ കോസ്റ്റ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. ഗോൾ കീപ്പറായി വലയ്ക്ക് മുന്നിൽ ആൽബിനോ ഗോമസ് ഇറങ്ങുന്നു. വിദേശ താരങ്ങളായ കോസ്റ്റയും കോനെയും ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ് ബാക്കിൽ പ്രശാാന്ത് ആണ് ഇറങ്ങുന്നത്. നിശു കുമാറ്റ് ബെഞ്ചിലാണ് ഉള്ളത്. മധ്യനിരയിൽ സിഡോഞ്ചയും വിസെന്റെയും ഇറങ്ങുന്നു. അവർക്ക് മുന്നിലായി യുവതാരങ്ങളായ റിത്വിക്, സഹൽ, നവോറം എന്നിവരാണ് ഉള്ളത്. സ്ട്രൈക്കറായി ഗാരി ഹൂപ്പറും ഇറങ്ങുന്നു. രാഹുൽ കെപ് ബെഞ്ചിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, പ്രശാന്ത്, കോനെ, കോസ്റ്റ, ജെസ്സൽ, സിഡോഞ്ച, വിസെന്റെ, റിത്വിക്, നവോറം, സഹൽ, ഹൂപ്പർ

Advertisement