വിജയം തുടരാൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ജംഷദ്പൂരിന് എതിരെ

Img 20201207 103741
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ ജംഷദ്പൂർ എഫ് സിയെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ഗംഭീര ഫോമിലാണ് മോഹൻ ബഗാൻ ഉള്ളത്. ഇതുവരെ ഒരു ഗോൾ പോലും മോഹൻ ബഗാൻ വഴങ്ങിയിട്ടില്ല. തിരിയും ജിങ്കനും തമ്മിലുള്ള ഡിഫൻസീവ് കൂട്ടുകെട്ട് ആർക്കും തകർക്കാൻ ഇതുവരെ ആയിട്ടില്ല. അറ്റാക്കിൽ കൂടുതൽ റോയ് കൃഷ്ണയെ ആശ്രയിക്കേണ്ടി വരുന്നു എന്നത് മാത്രമാണ് മോഹൻ ബഗാന്റെ പ്രശ്നം.

ജംഷദ്പൂർ മറുവശത്ത് ആദ്യ വിജയത്തിനായുള്ള കാത്തിരിപ്പിലാണ്. ഐ എസ് എല്ലിൽ അവസാന 9 മത്സരങ്ങളിലും ജംഷദ്പൂർ വിജയിച്ചിട്ടില്ല. ഈ സീസണിൽ അറ്റാക്കിൽ ജംഷദ്പൂർ മെച്ചപ്പെട്ടു എങ്കിലും ഡിഫൻസിൽ ഇതുവരെ ദയനീയ പ്രകടനമാണ് കണ്ടത്. ഇന്ന് അവരുടെ ഗോൾ കീപ്പർ രെഹ്നേഷ് സസ്പെൻഷൻ കഴിഞ്ഞ് ടീമിൽ തിരികെയെത്തും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement