എ ടി കെ മോഹൻ ബഗാന് നല്ല കാലമല്ല, ചെന്നൈയിന് മുന്നിൽ തോറ്റു കൊണ്ട് തുടക്കം

Newsroom

Picsart 22 10 10 21 51 38 762
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലും എ ടി കെ മോഹൻ ബഗാൻ പതറുന്നു. ഡൂറണ്ട് കപ്പിലും എ എഫ് സി കപ്പിലും പരാജയങ്ങൾ ഏറ്റുവാങ്ങിയ മോഹൻ ബഗാന് ഐ എസ് എല്ലിൽ തോൽവിയോടെ തുടങ്ങേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പരാജയം. ആദ്യ പകുതിയിൽ മോഹൻ ബഗാൻ ലീഡ് എടുത്തിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചാണ് ചെന്നൈയിൻ വിജയിച്ചത്.

20221010 215018

മത്സരത്തിന്റെ 27ആം മിനുട്ടിൽ ഹ്യൂഗോ ബൗമസ് നൽകിയ പാസ് സ്വീകരിച്ച് മൻവീർ സിംഗ് ആണ് മോഹൻ ബഗാനെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടി ചെന്നൈയിനെ കളിയിലേക്ക് തിരികെയെത്തിച്ചു. പെനാൾട്ടി വിജയിച്ച കരികരി തന്നെ സ്പോട്ടിൽ നിന്ന് ഗോളും നേടി.

ഇതു കഴിഞ്ഞ് 83ആം മിനുട്ടിൽ റഹീം അലിയുടെ ഒരു നല്ല സ്ട്രൈക്ക് ചെന്നൈയിന്റെ വിജയ ഗോളായും മാറി. അടുത്ത മത്സരത്തിൽ ഇന്ന് പരാജയപ്പെട്ട മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ ആകും നേരിടേണ്ടത്‌