എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി മുംബൈ സിറ്റി ഐഎസല്ലിലെ കുതിപ്പ് തുടരുന്നു. കൊൽക്കത്തയിൽ ചാങ്ത്തെ നേടിയ ഗോൾ ആണ് മുംബൈ സിറ്റിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഒന്നാം സ്ഥാനത്ത് അവർക്ക് നാലു പോയിന്റ് ലീഡ് ആയി. എടികെ നാലാം സ്ഥാനത്ത് തുടരുകയാണ്.
പതിവിൽ നിന്നും വ്യത്യസ്തമായി എതിർ ടീം ആധിപത്യം പുലർത്തിയ മത്സരം ആയിരുന്നു മുംബൈക്ക്. പേരെര ഡിയാസ് ഇല്ലാത്ത ഇറങ്ങിയ മുംബൈ അക്രമണത്തിന് കൂടുതൽ ഗോളുകൾ നേടാനായില്ല. മൂന്നാം മിനിറ്റിൽ തന്നെ ചാങ്തെയുടെ മികച്ചൊരു നീക്കം വിശാൽ കയത് തടുത്തു. പിന്നീട് പതിയെ എടികെ മുന്നേറ്റങ്ങൾ മേനഞ്ഞെടുത്ത് തുടങ്ങി. ഇരുപതിയൊൻപതാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. നോഗ്വെറയുടെ പാസ് സ്വീകരിച്ച് ബോക്സിന് തൊട്ടു പുറത്തു നിന്നും ചാങ്തെ തൊടുത്ത ഷോട്ട് ഇത്തവണ വിശാൽ കെയ്ത്തിന് ഒരു അവസരവും നൽകിയില്ല. ദിമിത്രി പെട്രാടോസിന്റെ കോർണറിൽ മാക്ഹ്യുഗിന്റെ ഹെഡർ ലക്ഷ്യം തെറ്റി. രണ്ടാം പകുതിയിൽ ലിസ്റ്റൻ കൊളാസോക്ക് ലഭിച്ച മികച്ചൊരു അവസരം കീപ്പർ തടുത്തു. പിന്നീട് പലപ്പോഴും എടികെക്ക് അവസരങ്ങൾ തുറന്നെടുക്കാൻ സാധിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. അവസാന മിനിറ്റുകളിൽ എടികെ പരമാവധി പന്ത് കൈവശം വെച്ച് ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം വഴങ്ങാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.