മൂന്ന് പെനാൾട്ടികൾ, എ ടി കെ കൊൽക്കത്ത തലപ്പത്ത്

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് വിജയം. ഇന്ന് കൊൽക്കത്തയിൽ ജംഷദ്പൂരിനെ നേരിട്ട എ ടി കെ കൊൽക്കത്ത ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ഇന്ന് രണ്ട് പെനാൾട്ടികൾ ആണ് എ ടി കെ കൊൽക്കത്തയുടെ രക്ഷയ്ക്ക് എത്തിയത്. എ ടി കെയുടെ തുടർച്ചായ മൂന്നാം വിജയമാണ് ഇത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് പെനാൾട്ടികൾ പിറന്നത്. 57ആം മിനുട്ടിൽ ആയിരുന്നു ആദ്യ പെനാൾട്ടി. അത് റോയ് കൃഷ്ണ ലക്ഷ്യത്തിൽ എത്തിച്ചു. 71ആം മിനുട്ടിൽ രണ്ടാം പെനാൾട്ടി ലഭിച്ചു. അതും റോയ് കൃഷ്ണ തന്നെ എടികെയ്ക്ക് വേണ്ടി ലക്ഷ്യത്തിൽ എത്തിച്ചു. കളിയുടെ അവസാനം ജംഷദ്പൂരിനും ഒരു പെനാൾട്ടി ലഭിച്ചു. 89ആം മിനുട്ടിൽ സെർജിയോ കാസ്റ്റിൽ ആ പെനാൾട്ടിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. പക്ഷെ അതിനു പിന്നാലെ ഗാർസിയയിലൂടെ മൂന്നാം ഗോൾ നേടിക്കൊണ്ട് എ ടി കെ വിജയം ഉറപ്പിച്ചു.

ജംഷദ്പൂരിന്റെ ആദ്യ പരാജയമാണിത്. ജംഷദ്പൂർ ഇപ്പോൾ 7 പോയന്റുമായി നാലാം സ്ഥാനത്താണ് ഉള്ളത്. 9 പോയന്റുള്ള എ ടി കെ കൊൽക്കത്ത ലീഗിൽ ഒന്നാമതും എത്തി.

Advertisement