ആഷിഖിന്റെ പരിക്ക് സാരമുള്ളത്, കവിളെല്ലിന് പൊട്ടൽ

Img 20201218 002334
Credit: Twitter
- Advertisement -

ബെംഗളൂരു എഫ് സിയുടെ മലയാളി താരം ആശിഖ് കുരുണിയന് ഇന്നലെ ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ബെംഗളൂരു എഫ് സി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ഇന്നലെ ഒഡീഷയ്ക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു ആശിഖിന് പരിക്കേറ്റത്. ഒഡീഷ താരം ജെറിയുടെ മുട്ട് ആശിഖിന്റെ മുഖത്ത് ഇടിക്കുക ആയിരുന്നു‌. ആശിഖിന്റെ കവിൾ എല്ലിന് പൊട്ടുണ്ട് എന്നാണ് ആദ്യ വിവരം.

താരത്തിന്റെ മുഖത്ത് രണ്ട് പൊട്ടലുകൾ ഉണ്ട് എന്ന് ക്ലബ് അറിയിച്ചു. ആശിഖിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സീസൺ മികച്ച ഫോമിൽ തുടങ്ങിയ താരത്തിന് ഈ പരിക്ക് നിരാശ നൽകും. ആശിഖ് തിരികെ എത്താൻ എത്ര കാലം എടുക്കുമെന്ന് ക്ലബ് സൂചന നൽകിയിട്ടില്ല. എങ്കിലും ആശിഖിന് വരുന്ന ആഴ്ചകളിലെ മത്സരങ്ങൾ നഷ്ടപ്പെടും എന്നാണ് കരുതപ്പെടുന്നത്.

Advertisement