നാളെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുന്ന ആശിഖ് കുരുണിയന് നേരെ ഇൻസ്റ്റാഗ്രാമിൽ അസഭ്യം പറഞ്ഞയാൾക്ക് ഗംഭീര മറുപടി കൊടുത്ത് ബെംഗളൂരു എഫ് സി താരം. തെറി പറഞ്ഞ വ്യക്തിയോട് തർക്കിക്കാൻ ഒന്നും നിൽക്കാതെ അവരെ ദൈവം കാക്കാട്ടെ എന്ന കമന്റാണ് ആശിഖ് മറുപടിയായി ഇട്ടത്.
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിൽ ഉള്ള പോരാട്ടമായത് കൊണ്ട് തന്നെ രണ്ടു ടീമിലെയും ആരാധകർ തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടാകുന്നതും താരങ്ങളെ അസഭ്യം പറയുന്നതും മുമ്പും ഉണ്ടായിട്ടുണ്ട്. നേരത്തെ ബെംഗളൂരു എഫ് സി സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതിനെയും റിനോ ആന്റിയെയും ബെംഗളൂരു ആരാധകർ അസഭ്യം പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്തായാലും ആശിഖിനെ അസഭ്യം പറഞ്ഞതിനെ എതിർത്ത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ രംഗത്തു വന്നു. ആശിഖിനെ തകർപ്പൻ മറുപടിക്ക് ആരാധകർ കയ്യടിയും കൊടുത്തു.