കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം അർജുൻ ജയരാജിന് കാലിൽ ശസ്ത്രക്രിയ. കാലിലേറ്റ പരിക്ക് പൂർണ്ണമായു ഭേദമാവാൻ വേണ്ടിയാണ് ശസ്ത്രക്രിയ നടത്തുന്നത്. അർജുൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ താൻ ശസ്ത്രക്രിയക്ക് വിധേയമാകും എന്ന് അറിയിച്ചത്. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകണം എന്നും താരം ആവശ്യപ്പെട്ടു.
ഉടൻ തന്നെ കളത്തിലേക്ക് വരാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും അർജുൻ പറഞ്ഞു. പരിക്ക് കാരണം ഈ സീസണായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ മധ്യനിര താരം അർജുൻ ജയരാജിന് ടീമിൽ ഇടം കിട്ടിയിരുന്നില്ല. ഗോകുലം കേരള എഫ് സിയിൽ നിന്ന് വലിയ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സിൽ എത്തിയ അർജുന് തുടക്കത്തിൽ തന്നെ പരിക്ക് വില്ലനാവുകയായിരുന്നു.