സ്പാനിഷ് വിങ്ങർ അരിദായ് ഒഡീഷയിലേക്ക്

Images

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. സ്പാനിഷ് വിങ്ങറായ അരിദായ് സുവാരസ് ആകും ഒഡീഷയിലേക്ക് എത്തുന്നത്. 32കാരനായ താരം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. ലാസ് പാമസ് ക്ലബിന്റെ കളിക്കാരനായിരുന്ന താരം ക്ലബ് വിടുന്നതായി ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇത് ഒഡീഷയിലേക്ക് വരാനാണ് എന്നാണ് സൂചനകൾ.

സ്പെയിനിലെ വലിയ ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുള്ള താരമാൺ. അരിദായ്. ജിറോണ, ബെറ്റിസ്, ഹോസ്പിറ്റാലറ്റ്, സബാഡെൽ, വലൻസിയ ബി ടീം തുടങ്ങിയ വിവിധ ടീമുകളുടെ ജേഴ്സി താരം അണിഞ്ഞിട്ടുണ്ട്. വിങ്ങറായ താരം ഗോളടിക്കാനും ഗോൾ ഒരുക്കാനും കഴിവുള്ള താരമാണ്. ഐ എസ് എല്ലിൽ ഒഡീഷയ്ക്ക് കരുത്തായി മാറാൻ താരത്തിനായേക്കും.

Previous articleഎലി സാബിയ ചെന്നൈയിൻ എഫ് സി വിട്ടു
Next articleഒല്ലി പോപിനെ ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു, താരം സറേയ്ക്കായി കളിക്കും