അർജന്റീന സ്ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Images (2)

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഈ സമ്മറിലെ മൂന്നാം വിദേശ സൈനിംഗ് പൂർത്തിയാക്കി. അർജന്റീന സ്ട്രൈക്കർ ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ എത്തും. താരം ഒരു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. കരാർ ഒപ്പുവെച്ച താരം ഉടൻ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ചേരാനും സാധ്യതയുണ്ട്. ഇതിനകം ലൂണ, ഇനസ് സിപോവിച് എന്നീ രണ്ടു വിദേശ സൈനിംഗുകൾ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി കഴിഞ്ഞു.

അവസാനമായി അർജന്റീനൻ ക്ലബായ പ്ലാറ്റെൻസിലാണ് പെരേര ഡയസ് കളിച്ചത്. ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലും താരം കളിച്ചിട്ടുണ്ട്‌. ഏഷ്യയിൽ മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ അടിച്ച് റെക്കോർഡിടാൻ പെരേരയ്ക്ക് ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സാഹചര്യങ്ങളുമായും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയും എന്ന് താരം വിശ്വസിക്കുന്നു.

Previous article“ഇനി ബാഴ്സലോണയുടേത് ഒരു ടീമെന്ന നിലയിൽ ഉള്ള പ്രകടനങ്ങൾ ആകും”
Next articleക്ഷമയുള്ളവന്‍ വിജയം കണ്ട ടെസ്റ്റാണ് ജമൈക്കയിലേത് – ക്രെയിഗ് ബ്രാത്‍വൈറ്റ്