ആരാധകരുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ആരുമില്ല!!

Newsroom

ആരാധകരുടെ എണ്ണത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ആരുമില്ല. ഹീറോ ഐഎസ്എൽ 22/23-ലെ ഏറ്റവും ഉയർന്ന ശരാശരി കാണികൾ കൊച്ചിയിൽ ആണ് എന്ന് ട്രാൻസ്ഫർമാർക്കറ്റ് വെബ്സൈറ്റിന്റെ കണക്കുകൾ പറയുന്നു. കൊച്ചിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ ശരാശരി 28,057പേർ ഒരോ മത്സരവും കാണാൻ ഈ സീസണിൽ എത്തി. സീസണിലുടനീളം തങ്ങളുടെ ടീമിനെ പിന്തുണച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്‌.

കേരള 23 02 22 00 27 31 333

എടികെ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം ആണ് രണ്ടാമത്. ശരാശരി 25,072 ആണ് അവിടെ വന്ന കാണികളുടെ കണക്ക്. ജംഷഡ്പൂരിലെ ജെആർഡി ടാറ്റ സ്റ്റേഡിയം 14,652 ശരാശരിയുമായി തൊട്ടുപിന്നിലുണ്ട്, ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയവും ഫട്ടോർഡയിലെ ജെഎൻ സ്റ്റേഡിയവും യഥാക്രമം 11,821, 10,220 എന്നിങ്ങനെയാണ്.

വിവിധ സ്റ്റേഡിയങ്ങളിലുടനീളമുള്ള ഉയർന്ന കാണികളുടെ കണക്കുകൾ, ഇന്ത്യയിൽ ഫുട്ബോളിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെയും അവരുടെ ടീമുകളെ പിന്തുണയ്ക്കാനുള്ള ആരാധകരുടെ ആവേശത്തെയും സൂചിപ്പിക്കുന്നു എന്ന് ഫുട്ബോൾ പ്രേമികൾ പറയുന്നു.