അപ്പോളോ ടയേർസ് ചെന്നൈയിൻ എഫ് സിയുമായി കരാർ പുതുക്കി

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയുടെ സ്പോൺസറായി അപ്പോളോ ടയേർസ് തുടരും. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനി ആയ അപ്പോളോ ടയേഴ്സ് പുതിയ രണ്ടു വർഷത്തെ കരാറാണ് ചെന്നൈയിനുമായി ഒപ്പുവെച്ചത്. 2017 മുതൽ ചെന്നൈയിന്റെ മുഖ്യ സ്പോൺസർ ആണ് അപ്പോളോ ടയേർസ്.

അപ്പോളോ സ്പോൺസർ ആയിരിക്കെ ഒരു ഐ എസ് എൽ കിരീടം നേടാനും ഒരു ഐ എസ് എൽ ഫൈനലിൽ എത്താനും ചെന്നൈയിൻസയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകളുടെ സ്പോൺസറായിട്ടുള്ള കമ്പനി ആണ് അപ്പോളോ ടയേർസ്. നേരത്തെ ഐ ലീഗ് ക്ലബായ മിനേർവ പഞ്ചാബുമായും അപ്പോളോ ടയേർസ് കരാറിൽ എത്തിയിട്ടുണ്ട്.