അവസാനം അൻവർ അലി ഈസ്റ്റ് ബംഗാളിൽ

Newsroom

ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലി ഈസ്റ്റ് ബംഗാളിൽ കരാർ ഒപ്പുവെച്ചു. നീണ്ട കാലത്തെ നിയമയുദ്ധങ്ങൾക്ക് അവസാനമാണ് അൻവർ അലി ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. മോഹൻ ബഗാനുമായി ഒരു പോരാട്ടം കഴിഞ്ഞാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ താരത്തെ സ്വന്തമാക്കുന്നത്. ഇന്നലെ തന്നെ അൻവർ അലി കൊൽക്കത്തയിൽ എത്തിയിരുന്നു.

അൻവർ അലി
അൻവർ അലി

അഞ്ചു വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ അൻവർ അലി മോഹൻ ബഗാനായാണ് കളിച്ചത്. മുമ്പ് എഫ് സി ഗോവയ്ക്ക് ആയും ഡെൽഹി എഫ് സിയിൽ നിന്ന് ലോണിൽ അൻവർ അലി കളിച്ചിട്ടുണ്ട്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം രണ്ട് സീസൺ മുമ്പ് അൻവർ അലി താൽക്കാലികമായി ഫുട്ബോൾ വിട്ടിരുന്നു. അവിടെ നിന്ന് സ്വയം പൊരുതി ആണ് അൻവർ രാജ്യത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി വളർന്നത്.

മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. രണ്ട് ഐലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി മുമ്പ് ബൂട്ടു കെട്ടിയിരുന്നു.