ചെന്നൈയിൻ താരം ആൻഡ്രെ ഷെബ്രി ഐ എസ് എൽ ഫൈനലോടെ വിരമിക്കും

- Advertisement -

ചെന്നൈയിൻ എഫ് സിയുടെ ഫോർവേഡായ ആൻഡ്രെ ഷെബ്രി ഐ എസ് എൽ ഫൈനലോടെ വിരമിക്കും. ഗോവയിൽ വെച്ച് നടക്കുന്ന കൊൽക്കത്തയ്ക്ക് എതിരാറ്റ ഫൈനലാകും തന്റെ കരിയറിലെ അവസാന മത്സരം എന്ന് ഷെബ്രി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ സീസൺ തുടക്കത്തിൽ ചെന്നൈയിനിൽ എത്തിയ ഷെബ്രി ഇതുവരെ മികച്ച പ്രകടനമാണ് ക്ലബിനായി കാഴ്ചവെച്ചത്.

സീസണിൽ ആറു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കാൻ ഷെബ്രിക്ക് ആയിരുന്നു. മാൾട്ട ദേശീയ താരം ആൻഡ്രെ ഷെമ്പ്രി രാജ്യത്തിനു വേണ്ടി 94 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന രണ്ടു സീസണായി സൈപ്രിറ്റോ ക്ലബായ അപ്പോളോൺ ലിമാസോൾ എഫ് സിക്ക് വേണ്ടി ആയിരുന്നു ആൻഡ്രെ കളിച്ചത്. ബോവിസ്റ്റ, ഒമനിയോ, പനിയോനിയോസ് എന്നീ ക്ലബുകൾക്ക് വേണ്ടിയൊക്കെ മുമ്പ് താരം കളിച്ചിട്ടുണ്ട്. ഐ എസ് എൽ കിരീടവുമായി കരിയർ അവസാനിപ്പിക്കാം എന്നാകും ഷെബ്രി പ്രതീക്ഷിക്കുന്നത്.

Advertisement