അനസ് എടത്തൊടിക വീണ്ടും ജംഷദ്പൂരിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള സെന്റർ ബാക്ക് അനസ് എടത്തൊടികയെ ജംഷദ്പൂർ സൈൻ ചെയ്തേക്കും. താരം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നത്. ഈ കഴിഞ്ഞ സീസണിൽ അനസിന് ഒരു ക്ലബും ഉണ്ടായിരുന്നില്ല. എ ടി കെയിൽ നിന്ന് റിലീസായ ശേഷം ഇതുവരെ അനസ് ക്ലബ് ഫുട്ബോളിൽ ഇറങ്ങിയിട്ടില്ല. 2018ൽ ആയിരുന്നു അനസ് മുമ്പ് ജംഷദ്പൂരിൽ കളിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് വന്നത് മുതൽ അനസിന്റെ കരിയർ താഴോട്ടേക്ക് ആണ് സഞ്ചരിച്ചത്. കരിയർ തിരികെ താളത്തിൽ എത്തിക്കാൻ ആണ് അനസ് ഇപ്പോൾ ശ്രമിക്കുന്നത്. മുംബൈ, പൂനെ എഫ് സി, ഡെൽഹി ഡൈനാമോസ്, മോഹൻ ബഗാൻ, എന്നീ ക്ലബുകൾക്ക് വേണ്ടിയും അനസ് മുമ്പ് കളിച്ചിട്ടുണ്ട്. ജംഷദ്പൂരുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് വാർത്തകൾ.