അമർജിത് ജംഷദ്പൂർ വിട്ട് എഫ് സി ഗോവയിൽ

Newsroom

ഇന്ത്യയ്ക്ക് ഒപ്പം അണ്ടർ 17 ലോകകപ്പിൽ തിളങ്ങി നിന്ന അമർജിത് ജംഷദ്പൂർ വിട്ടു. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന അമർജിത് സിംഗിനെ എഫ് സി ഗോവ ആണ് സ്വന്തമാക്കിയത്‌. അമർജിത് എഫ് സി ഗോവയിൽ നാലു വർഷത്തെ കരാർ ഒപ്പുവെച്ചു. അമർജിതിന്റെ കരാർ ജംഷദ്പൂർ റദ്ദാക്കിയതിനാൽ ഫ്രീ ട്രാൻസ്ഫർ വഴി ആയിരുന്നു ടീം മാറ്റം.

മുമ്പ് ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിൽ ആയിരുന്നു അമർജിത് കളിച്ചിരുന്നത്. ജംഷദ്പൂർ സൈൻ ചെയ്തതിനു ശേഷം രണ്ടു സീസണുകളിലായി ആകെ 15 മത്സരങ്ങൾ ആണ് അമർജിത് കളിച്ചത്. ബോരിസ് സിംഗ് എ ടി കെയിൽ നിന്ന് ജംഷദ്പൂരിൽ എത്തിയതിനു പിന്നാലെ ആണ് അമർജിതിന്റെ ഈ നീക്കം ‌