
- Advertisement -
ഡെൽഹി ഡൈനാമോസ് ഗോൾ കീപ്പർ ആൽബിനോ ഗോമസ് പരിക്ക് മാറി തിർച്ചെത്തുന്നു. സീസൺ ആരംഭത്തിൽ പരിക്കേറ്റ ആൽബിനോ ഗോമസിന്റെ അഭാവം ഡെൽഹിയെ വലച്ചിരുന്നു. ഗോമസിന്റെ അഭാവത്തിൽ ഗോൾ വല കാക്കാൻ എട്ടാമത് ഒരു വിദേശ ഗോൾ കീപ്പറെ ഡെൽഹി സൈൻ ചെയ്തിരുന്നു.
സീസണിലെ ആദ്യ മൂന്നു മത്സരങ്ങൾ കളിച്ച ആൽബിനോ ഗോമസിന് ജംഷദ്പൂർ എഫ് സിയുമായുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്കാണ് ഗോമസിന് ഇത്ര കാലം കളത്തിന് പുറത്തിരുത്തിയത്. പരിക്ക് മാറിയെത്തിയ ആൽബിനോ ഗോമസ് ഇന്ന് മുതൽ ഡെൽഹി ഡൈനാമോസിനൊപ്പം പരിശീലനം ആരംഭിച്ചു. ഇനി ഐ എസ് എല്ലിൽ കാര്യമായ പ്രതീക്ഷകളൊന്നും ഇല്ലാത്ത ഡെൽഹിയെ അവസാന സ്ഥാനമെന്ന് നാണക്കേടിൽ നിന്ന് ഗോമസിന് രക്ഷിക്കാനാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement