ആൽബർട്ട് റോകയെ തേടി ബാഴ്സലോണ, ഹൈദരബാദിന്റെ കോച്ചിനെ കോമാന് വേണം

- Advertisement -

ഹൈദരാബാദ് എഫ് സി പരിശീലകനായ ആൽബർട്ട് റോകയെ തേടി ബാഴ്സലോണ തന്നെ എത്തിയിരിക്കുകയാണ്. ബാഴ്സലോണയുടെ പുതിയ പരിശീലകനായ റൊണാൾഡ് കോമാൻ അദ്ദേഹത്തിന്റെ സഹ പരിശീലകനായാണ് ആൽബർട്ട് റോകയെ ബാഴ്സലോണയിൽ എത്തിക്കാൻ നോക്കുന്നത്. ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്‌. റോകയും ഹൈദരബാദും തമ്മിൽ കരാർ റദ്ദാക്കി റോകയെ ബാഴ്സലോണയിലേക്ക് വിടാനുള്ള ചർച്ചകൾ നടക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ 2 വർഷത്തെ കരാറിലാണ് റോക ഹൈദരാബാദ് എഫ് സിയിൽ നിൽക്കുന്നത്. കഴിഞ്ഞ സീസൺ അവസാനം ക്ലബിനെ ഏറ്റെടുത്ത് റോക്ക ഈ സീസണിൽ ഹൈദരബാദിനെ മുൻ നിരയിൽ എത്തിക്കാൻ ഉള്ള പണിയിലായിരുന്നു. ആ സമയത്താണ് അദ്ദേഹത്തെ തേടി ബാഴ്സലോണ എത്തിയിരിക്കുന്നത്. ഹെൻറിക് ലാർസൺ അടക്കം ഇപ്പോൾ കോമന്റെ സഹപരിശീലകനായി ഉണ്ടെങ്കിലും ആൽബർട്ട് റോക കൂടി വേണം എന്നാണ് കോമാൻ ആവശ്യപ്പെടുന്നത്. മുമ്പ് 5 വർഷത്തോളം ബാഴ്സലോണയിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ് റോക. ബെംഗളൂരു എഫ് സിയുടെ വളർച്ചയിൽ വഹിച്ച പങ്കാണ് റോകയെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ പ്രശസ്തനാക്കുന്നത്.

Advertisement