മിഡ്ഫീൽഡ് മാന്ത്രികൻ അഹ്മദ് ജാഹുവും മുംബൈ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതോടെ വൻ ടീമായി മാറിയിരിക്കുകയാണ് മുംബൈ സിറ്റി. ഒരു വലിയ സൈനിംഗ് കൂടെ
അവർ പൂർത്തിയാക്കി. എഫ് സി ഗോവയുടെ മധ്യനിരയിലെ പ്രധാന താരമായിരുന്ന അഹ്മദ് ജാഹുവിനെ ആണ് പുതുതായി മുംബൈ സിറ്റി ടീമിലേക്ക് എത്തിച്ചത്‌. അതും ഐ എസ് എല്ലിൽ റെക്കോർഡ് തുകയ്ക്ക്. രണ്ട് വർഷത്തേക്ക് അഹ്മദ് ജാഹുവിന് ലഭിക്കുക അഞ്ചരക്കോടിയോളം ആകും. ഐ എസ് എല്ലിലെ ഒരു വിദേശ താരത്തിന്റെ ഏറ്റവും കൂടിയ ശമ്പളം ആകും ഇത്.

ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർൽറിൽ ഒന്നായി വിലയിരുത്തപ്പെട്ട താരമാണ് മൊറോക്കൻ മിഡ്ഫീൽഡറായ അഹ്മദ് ജാഹോ. മൂന്ന് സീസൺ മുമ്പ് ഗോവയിൽ എത്തിയ താരം ഐ എസ് എല്ലിൽ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മൊറോക്കൻ ക്ലബുകളായ റാബത്, രാജ കസബ്ലാങ്ക, മൊഗ്രബ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മൊറോക്കയുടെ ദേശീയ ടീമിന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട് താരം. 2012ലെ അറബ് നാഷൺസ് കപ്പിൽ മൊറോക്കൻ ടീമിൽ അഹ്മദും ഉണ്ടായിരുന്നു.