മുൻ റയൽ മാഡ്രിഡ് ബി ടീം ഡിഫൻഡർ എ ടി കെ കൊൽക്കത്തയിൽ

എ ടി കെ കൊൽക്കത്ത വീണ്ടും ഒരു മികച്ച വുദേശ താരത്തെ കൂടെ ടീമിൽ എത്തിച്ചിരിക്കുകയാണ്. സ്പാനിഷ് ഡിഫൻഡറായ അഗസ് ഗാർസിയ ആണ് എ ടി കെയുമായി കരാർ ഒപ്പുവെച്ചത്. സെന്റർ ബാക്കായ ഗാർസിയ മുമ്പ് റയൽ മാഡ്രിഡിന്റെ ബി ടീമിൽ ഉണ്ടായിരുന്നു. വയലി ബി ടീമിൽ നാലു വർഷത്തോളം കളിച്ച ഗാർസിയ അവിടെ നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

പല പ്രമുഖ സ്പാനിഷ് ക്ലബുകളുടെയും ഭാഗമായിട്ടുണ്ട് താരം. സെൽറ്റ, മല്ലോർക എന്നീ ടീമുകളുടെ ഡിഫൻസിലും താരം ഉണ്ടായിരുന്നു. അവസാനമായി നീ സലമിന ക്ലബിലാണ് കളിച്ചത്. 34കാരനായ താരം ഒരു വർഷത്തെ കരാറാണ് ക്ലബിൽ ഒപ്പുവെച്ചത്. ഗാർസിയയുടെ വരവോടെ ജോൺസൺ എ ടി കെ വിടുമെന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്. ഈ സീസണിൽ ഇതുവരെ റോയ് കൃഷ്ണ, വിഡോസൊച്, സാവി ഹെർണാണ്ടസ്, ഡേവിഡ് വില്യംസ്, മഹ്ഹഗ് എന്നീ വിദേശ താരങ്ങളെ എ ടി കെ ടീമിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ ധീരജ് സിംഗ്, അനസ് എടത്തൊടിക, ജോബി ജസ്റ്റിൻ, സൂസൈരാജ് എന്നീ ഗംഭീര ഇന്ത്യൻ താരങ്ങളെയും ഇവർ സൈൻ ചെയ്തിട്ടുണ്ട്.