എഫ് സി ഗോവയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് തീരുമാനമായി

Atk Mohun Bagan Isl
Photo: Twitter/@IndSuperLeague
- Advertisement -

എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിനായുള്ള ഡ്രോ നടന്നു. ആദ്യമായി എ എഫ് സി ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന എഫ് സി ഗോവ ഗ്രൂപ്പ് ഇയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. നാൽപ്പത് ടീമുകൾ പത്ത് ഗ്രൂപ്പുകളിൽ ആയാണ് അണിനിരക്കുന്നത്. രണ്ട് സോണുകളായാണ് മത്സരം നടക്കുക. എഫ് സി ഗോവ വെസ്റ്റ് സോണിൽ ആണ്. ഗ്രൂപ്പ് ഘട്ട വിജയികളും ഒരോ സോണിലെയും മികച്ച മൂന്ന് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുകളും നോക്കൗട്ട് സ്റ്റേജിലേക്ക് കയറും.

ഇറാനി ക്ലബായ പെർസിപൊയിൽ, ഖത്തർ ക്ലബായ അൽറയാൻ, പിന്നെ പ്ലേ ഓഫ് വിജയിച്ച് എത്തുന്ന ഒരു ടീമും ആകും ഗോവയുടെ ഗ്രൂപ്പിൽ ഉണ്ടാവുക‌. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബിന് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുന്നത്‌. ഏപ്രിൽ 14നും 30നും ഇടയിൽ ആകും ഗോവയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക.

Advertisement