ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരം

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം അഡ്രിയാൻ ലൂണ സ്വന്തമാക്കി. ഡിസംബറിൽ ലൂണ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഡിസംബറിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച നാലു മത്സരങ്ങളിലും ലൂണ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് അസിസ്റ്റുകൾ താരം ഡിസംബറിൽ സംഭാവന ചെയ്തു. ജംഷദ്പൂരിന് എതിരെയും ബെംഗളൂരു എഫ് സിക്ക് എതിരെയും ആയിരുന്നു ലൂണയുടെ അസിസ്റ്റുകൾ.

ലൂണ 576

ബെംഗളൂരു എഫ് സിക്ക് എതിരെ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ അപോസ്തൊലിസ് ജിയാനു നേടിയ ഗോൾ കഴിഞ്ഞ മാസത്തെ മികച്ച ഗോളായും മാറി. കലൂർ സ്റ്റേഡിയത്തിലെ ജിയാനുവിന്റെ ആദ്യ ഗോളായിരുന്നു ഇത്.