2016ന് ശേഷം ആദ്യമായി ISL ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇല്ല

Newsroom

പെപ്രയും നോറയും
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് കളിക്കില്ല എന്നതാണ് പ്രത്യേകത. 2016 മുതൽ ഐ എസ് എല്ലിലെ എല്ലാ ഉദ്ഘാടന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നു. ഇത്തവണ മോഹൻ ബഗാനും മുംബൈ സിറ്റിയും ആകും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഈ മത്സരം കൊൽക്കത്തയിൽ വെച്ചാകും നടക്കുക.

ൽഅവസാന സീസണുകളിൽ കേരളത്തിൽ വച്ചായിരുന്നു സീസൺ ഉദ്ഘാടന മത്സരങ്ങൾ നടന്നത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സെപ്റ്റംബർ 15നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആകും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ.

ഈ ആഴ്ച തന്നെ ഫിക്സ്ചറുകൾ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് എഫ്സി ഐ എസ് എല്ലിൽ മത്സരിക്കുമോ ഇല്ലയോ എന്നത് വ്യക്തമാകാത്തതിനാൽ ആണ് ഫിക്സ്ചർ വൈകിയത്. ഹൈദരാബാദിന് പുതിയ ഉടമകൾ ആയത് ഇതിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്.