19കാരൻ സജാൽ ചെന്നൈയിനിൽ എത്തി

Picsart 22 06 21 14 39 32 780

അടുത്ത സീസണായി ചെന്നൈയിൻ ഒരു മികച്ച യുവതാരത്തെ ടീമിൽ എത്തിച്ചു. ചെന്നൈയിൻ ബംഗാൾ സ്വദേശിയായ 19കാരൻ സജാൽ ബാഗ് ടീമിൽ കരാർ ഒപ്പുവെച്ചതായി ഇന്ന് പ്രഖ്യാപിച്ചു. മധ്യനിര താരമായ സജാൽ ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയ ബംഗാൾ മധ്യനിരയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. കേരളത്തിനെതിരെ ബംഗാൾ ഫൈനൽ തോറ്റു എങ്കിലും സജാലിന്റെ പ്രകടനത്തെ പലരും വാഴ്ത്തിയിരുന്നു.

മുമ്പ് മോഹൻ ബഗാന്റെ യുവ ടീമുകളുടെ ഭാഗമായിരുന്നു സജാൽ. കൊൽക്കത്ത ഫുട്ബോൾ ലീഗിലും തിളങ്ങിയിട്ടുണ്ട്. 2020ൽ മോഹൻ ബഗാന്റെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിനിൽ താരം മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്.

Previous articleഅശ്വിന്‍ കോവിഡ് പോസിറ്റീവ്, യുകെയിലേക്ക് യാത്ര ചെയ്തില്ല
Next articleഇന്ത്യ എന്ത് പറഞ്ഞാലും അത് നടക്കും – ഷാഹിദ് അഫ്രീദി