ലചെൻപ മുംബൈ സിറ്റിയിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Picsart 23 06 28 16 48 57 871
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റി അവ്രുടെ യുവ ഗോൾ കീപ്പർ ലചെൻപയുടെ കരാർ പുതുക്കി. താരം ക്ലബിൽ പുതിയ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. 2020മുതൽ ലചെൻപ മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടെങ്കിലും ഈ സീസണിലായിരുന്നു താരം ക്ലബിന്റെ പ്രധാന ഗോൾ കീപ്പറായി മാറിയത്. ഈ സീസണിൽ ഐ എസ് എല്ലിൽ 22 മത്സരങ്ങളിൽ വല കാത്ത താരൻ ആകെ 23 ഗോളുകളേ വഴങ്ങിയുള്ളൂ.

മുംബൈ സിറ്റി 23 05 21 21 35 11 341

മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ ഷീൽഡ് നേടാനും താരത്തിനായി. റിയൽ കാശ്മീരിൽ നിന്ന് ആയിരുന്നു ഫുർബ ലചെൻപ മുംബൈ സിറ്റിയിലേക്ക് വന്നത്. 25കാരനായ ഗോൾകീപ്പർ ഷില്ലോങ് ലജോങ്ങിലൂടെ വളർന്നു വന്ന താരമാണ്. ഷില്ലോങ്ങിൽ നാലു വർഷത്തോളം ലചെൻപ കളിച്ചിരുന്നു.