പരിക്കേറ്റ് ഡിഫൻഡർമാരില്ലാതെ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു വിദേശ താരത്തെ ഉടൻ സൈൻ ചെയ്തേക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻഡർമാരായ ജൈറോ സുയിവർലൂൺ എന്നീ വിദേശ താരങ്ങൾ പരിക്കേറ്റ് ദീർഘകാലം പുറത്തിരിക്കുന്ന അവസ്ഥയാണ്. ഈ അവസരത്തിലാണ് പുതിയ വിദേശ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് നോക്കുന്നത്.
മാസിഡോണിയൻ ഡിഫൻഡറായ വ്ലാറ്റ്കോ ഡ്രൊബാരോവ് ആണ് കേരള ബ്ലാസ്റ്റേഴ്സ് ലിസ്റ്റിൽ മുന്നിൽ ഉള്ളത് .27കാരനായ ഡ്രൊബാരോവ് കരുത്തനായ ഡിഫൻഡറാണ്. ഹൈ ബോളുകളെ മികച്ച രീതിയിൽ നേരിടുന്ന താരം ഇതിനകം വിവിധ ക്ലബുകൾക്കായി ജേഴ്സി അണിഞ്ഞിട്ടുണ്ട്. അവസാനമായി മാസിഡൊണിയ ക്ലബായ ബെലാസിക സ്ട്രുമികയ്ക്ക് വേണ്ടിയാണ് കളിച്ചത്. സെന്റർ ബാക്കിനൊപ്പം ഡിഫൻസീവ് മിഡായും കളിക്കാൻ ഡ്രിബാരോവിനാകും.
ജൈറോയ്ക്ക് പകരക്കാരനായി എത്തിക്കാൻ ആണ് ക്ലബിന്റെ ശ്രമം. ഇതിനായി ജൈറോയും ഐ എസ് എലും അംഗീകാരം നൽകേണ്ടതുണ്ട്.