താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം എന്ന് ഐഎസ്എൽ ക്ലബ്ബുകൾ

Newsroom

Resizedimage 2025 12 19 00 56 37 1



ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കുന്നത് വൈകുന്ന പശ്ചാത്തലത്തിൽ, ക്ലബ്ബുകളുടെ നിലനിൽപ്പിനായി താരങ്ങളുടെ ശമ്പളം പുനർനിർണ്ണയിക്കണമെന്ന ആവശ്യവുമായി ക്ലബ്ബുകൾ ഒന്നടങ്കം രംഗത്തെത്തി. ഉടമകളുടെ നിക്ഷേപം സംരക്ഷിക്കുന്നതിനായി കരാറുകൾ റദ്ദാക്കുകയോ ശമ്പളം കുറയ്ക്കുന്നതിനായി വീണ്ടും ചർച്ചകൾ നടത്തുകയോ ചെയ്യണമെന്ന് ഒമ്പത് ക്ലബ്ബ് പ്രതിനിധികൾ എഐഎഫ്‌എഫുമായും (AIFF) കായിക മന്ത്രാലയവുമായും നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

1000384481

നിലവിൽ ക്ലബ്ബ് ബജറ്റുകളുടെ 60-70 ശതമാനവും താരങ്ങളുടെ ശമ്പളത്തിനായാണ് ചിലവാകുന്നത്.
ഡിസംബർ 8-ന് എഫ്‌എസ്ഡിഎല്ലുമായുള്ള (FSDL) വാണിജ്യ കരാർ അവസാനിച്ചതോടെ നിലവിൽ ലീഗിന് സ്പോൺസർമാരില്ലാത്ത അവസ്ഥയാണ്. കുറച്ച് മത്സരങ്ങൾ മാത്രം നടന്ന ഈ സാഹചര്യത്തിലും ക്ലബ്ബുകൾ ഇതുവരെ താരങ്ങൾക്ക് 50 ശതമാനം ശമ്പളം നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ ലീഗ് ആരംഭിക്കാൻ സാധിച്ചില്ലെങ്കിൽ ‘ഫോഴ്‌സ് മജീർ’ (Force Majeure – അപ്രതീക്ഷിത സാഹചര്യങ്ങളാൽ കരാർ പാലിക്കാൻ കഴിയാത്ത അവസ്ഥ) നിയമം നടപ്പിലാക്കാനും ക്ലബ്ബുകൾ ആലോചിക്കുന്നു. എന്നാൽ ഫിഫയുടെ നിയമങ്ങൾക്കും ആഗോള മാനദണ്ഡങ്ങൾക്കും അനുസൃതമായി മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്ന നിലപാടിലാണ് എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാൺ ചൗബേ.


വിദേശ താരങ്ങൾ ഫിഫയിൽ പരാതി നൽകാനുള്ള സാധ്യത കണക്കിലെടുത്ത്, കേന്ദ്ര മന്ത്രാലയത്തിന്റെ പിന്തുണയും ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.