അയർലണ്ടിനെയും തോൽപ്പിച്ച് ഫ്രാൻസ്

Newsroom

Picsart 23 03 28 02 09 49 610

യൂറോ യോഗ്യത റൗണ്ടിൽ രണ്ടാം മത്സരത്തിലും ഫ്രാൻസ് വിജയിച്ചു. അവർ ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ സ്കോറിന് നെതർലാന്റ്സിനെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇന്ന് അയർലണ്ടിന് എതിരായ എവേ മത്സരം അത്ര എളുപ്പമായിരുന്നില്ല. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് ഇന്ന് വിജയിച്ചത്. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് വിജയ ഗോളായി മാറിയ ഗോൾ വന്നത്.

ഫ്രാൻസ് 23 03 28 02 10 01 339

50ആം മിനുട്ടിൽ പവാർഡ് അയർലണ്ട് ഡിഫൻസ് ഭേദിച്ചു സ്കോർ ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ തുടർ ആക്രമണങ്ങൾ നടത്താൻ അയർലണ്ടിനായി. ഫ്രാൻസിന്റെ പുതിയ ഒന്നാം നമ്പർ മൈഗ്നാന് മൂന്ന് വലിയ സേവുകൾ നടത്തേണ്ടി വന്നു വിജയം ഉറപ്പിക്കാൻ‌. 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. അയർലണ്ട് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.