ഇറാനിൽ വനിതകളെ ഫുട്ബോൾ സ്റ്റേഡിയത്തിൽ കയറ്റണം എന്ന് ഫിഫ പ്രസിഡന്റ്

Newsroom

ഇറാനിൽ ഒരു വനിതാ ആരാധിക ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ അവസാനം ഫിഫയുടെ പ്രതികരണം. ഇറാനിൽ ബ്ലൂ ഗേൾ എന്ന് വിളിക്കപ്പെടുന്ന യുവതി ആത്മഹത്യ ചെയ്തത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമായിരുന്നു. വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ വിലക്ക് നിലനിൽക്കുന്ന ഇറാനിൽ വേഷം മാറി കളി കാണാൻ എത്തിയതിന് യുവതിയെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതിൽ പ്രതിഷേധിച്ചായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

സ്ത്രീകൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അവകാശമുണ്ടാകണം എന്നാണ് ഫിഫയുടെ നിലപാട് എന്ന് ഫിഫാ പ്രസിഡന്റ് ഇൻഫന്റീനോ പറഞ്ഞു. അത് ഫിഫ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ അടുത്ത ഹോം മത്സരം മുതൽ ഈ മാറ്റങ്ങൾ കാണാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇൻഫന്റീനോ പറഞ്ഞു.