പെനാൽട്ടി പാഴാക്കി ജോർജീന്യോ,സമനിലയിൽ ഇറ്റലിക്ക് പരാജയം അറിയാത്ത 36 റാം മത്സരം, 7-1 ന്റെ ജയവുമായി പോളണ്ട്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ യൂറോ കപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരം ആവർത്തിച്ചപ്പോൾ യൂറോ കപ്പ് ജേതാക്കളെ ഗോൾ രഹിത സമനിലയിൽ തളച്ചു സ്വിസർലാന്റ്. പന്ത് കൈവശം വക്കുന്നതിൽ ഏതാണ്ട് സമാനത ഇരു ടീമുകളും പാലിച്ച മത്സരത്തിൽ ഇറ്റലിയാണ് കൂടുതൽ അവസരങ്ങൾ തുറന്നത്. ഇതിന്റെ ഫലം ആയിരുന്നു രണ്ടാം പകുതിയിൽ ബറാർഡിയെ റോഡ്രിഗസ് വീഴ്ത്തിയത്തിനു ഇറ്റലിക്ക് ലഭിച്ച പെനാൽട്ടി. എന്നാൽ പെനാൽട്ടി എടുത്ത ജോർജീന്യോയുടെ ദുർബലമായ പെനാൽട്ടി സ്വിസ് ഗോൾ കീപ്പർ യാൻ സൊമ്മർ രക്ഷിച്ചു. ഇറ്റലി സ്വിസ് യൂറോ കപ്പ് പോരാട്ടത്തിൽ അവിശ്വസനീയ പ്രകടനം നടത്തിയ സൊമ്മർ ഇത്തവണയും സ്വിസ് ടീമിന്റെ രക്ഷകനായി. ലോകകപ്പ് യോഗ്യതയിൽ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഇറ്റലി സമനില വഴങ്ങുന്നത്. സമനിലയോടെ തുടർച്ചയായ 36 മത്സരങ്ങളിൽ പരാജയം അറിയാത്ത ഇറ്റലി ഇതോടെ ലോക റെക്കോർഡ് നേട്ടത്തിൽ ബ്രസീൽ, സ്പെയിൻ ടീമുകളെ പിന്തള്ളി.

അതേസമയം ലോകകപ്പ് യോഗ്യത മത്സരത്തിൽ ദുർബലരായ സാൻ മറീനോയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ആണ് പോളണ്ട് തകർത്തത്. ആദം ബുക്സ ഹാട്രിക് നേടിയ മത്സരത്തിൽ റോബർട്ട് ലെവഡോസ്കി ഇരട്ടഗോളുകളും ആയി തിളങ്ങി. കരോൾ സ്വിഡ്റസ്കി, കരോൾ ലിനറ്റി എന്നിവർ ആണ് മറ്റു പോളിഷ് ഗോളുകൾ നേടിയത്. നാലാം മിനിറ്റിൽ ഗോൾ വേട്ട ആരംഭിച്ച പോളണ്ട് 94 മിനിറ്റിൽ ആണ് അത് അവസാനിപ്പിച്ചത്. മറ്റൊരു മത്സരത്തിൽ ലിക്റ്റൻ‌സ്റ്റൈനെ റൊമാനിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു. ക്രിസ്റ്റിയൻ മനെയ, അലിൻ ടോസ്‌കോ എന്നിവർ ആണ് റൊമാനിയക്ക് ആയി ഗോളുകൾ നേടിയത്.