ഒസിലിനെ വിമർശിച്ച് ടോണി ക്രൂസ്

- Advertisement -

വംശീയ അധിക്ഷേപത്തിന്റെ പേരിൽ ജർമൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്യൂട് ഓസിലിനെ വിമർശിച്ച് ജർമൻ താരം ടോണി ക്രൂസ്. താരത്തിന്റെ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ രീതിയെയാണ് ജർമനിയിൽഓസിലിന്റെ സഹ താരം കൂടിയായിരുന്ന ക്രൂസ് വിമർശിച്ചത്. എന്നാൽ ഓസിൽ മികച്ചൊരു വിടവാങ്ങൽ അർഹിച്ചിരുന്നു എന്നും ക്രൂസ് പറഞ്ഞു.

തുർക്കിഷ് വംശജനായതിന്റെ പേരിൽ വംശീയ അധിക്ഷേപവും അവഹേളനവും ഏൽക്കേണ്ടി വന്നു എന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിനിടെ ഓസിൽ പറഞ്ഞത്. അതിന്റെ പേരിലാണ് ഓസിൽ ജർമൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.  തുർക്കിഷ് പ്രസിഡന്റിന്റെ കൂടെ ഓസിൽ ഫോട്ടോ എടുത്തത് മുതലാണ് വിവാദങ്ങൾ തുടങ്ങിയത്. ഈ വിഷയത്തിൽ വിമർശനമേറ്റ ഓസിലിനെ ജർമൻ ഫുട്ബോൾ അസോസിയേഷൻ പിന്തുണച്ചില്ലെന്നും താരം ആരോപിച്ചിരുന്നു.

ഇതിനെല്ലാം എതിരെയാണ് ടോണി ക്രൂസ് ഓസിലിനെ വിമർശിച്ച് രംഗത്തെത്തിയത്. വിരമിക്കൽ സമയത്ത് നടത്തിയ പ്രഖ്യാപനങ്ങൾ ശെരിയായില്ലെന്നും ക്രൂസ് കൂട്ടിച്ചേർത്തു. ജർമൻ ടീമിലും ജർമൻ ഫുട്ബോൾ അസോസിയേഷനിലും വംശീയ അധിക്ഷേപം നിലനിൽക്കുന്നില്ലെന്നും ക്രൂസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement