ഇംഗ്ലണ്ട് ഫുട്ബോൾ ടീം പരിശീലകൻ ഗരേത് സൗത്ത്ഗേറ്റ് പുതിയ കരാർ ഒപ്പിട്ടു. പുത്തൻ കരാർ പ്രകാരം അദ്ദേഹം 2022 വരെ ഇംഗ്ലണ്ട് പരിശീലകനായി തുടരും. ഇതോടെ 2020 യൂറോ കപ്പ്, 2022 ലോകകപ്പ് എന്നീ ടൂർണമെന്റുകളിലെ സൗത്ത് ഗേറ്റിന് കീഴിലാകും ഇംഗ്ലണ്ട് ഫുട്ബോൾ ടീം കളിക്കുക.
റഷ്യയിൽ നടന്ന ലോകകപ്പിൽ സെമി ഫൈനൽ വരെ ഇംഗ്ലണ്ടിനെ എത്തിച്ചതോടെയാണ് അദ്ദേഹത്തിന് പുതിയ കരാർ നൽകാൻ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. 2016 നവംബറിലാണ് സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് പരിശീലകനായി നിയമിതനാവുന്നത്.













