മെസ്സി അർജന്റീനയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടെന്ന് പറഞ്ഞു അർജന്റീന ഫുട്ബോൾ ഇതിഹാസം മറഡോണ. ലോകകപ്പിലെ തോൽവിക്ക് ശേഷം മെസ്സി അർജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. ഈ മാസം നടക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലും മെസ്സിയെ ഉൾപ്പെടുത്തിയിരുന്നില്ല.
“മെസ്സിയോട് അർജന്റീന ടീമിലേക്ക് തിരിച്ചു വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മെസ്സി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കണം, അർജന്റീനയുടെ അണ്ടർ 15 തോൽക്കുന്നത് മെസ്സിയുടെ കുറ്റം കൊണ്ട്, അർജന്റീന ലീഗിലെ മത്സരങ്ങൾ മത്സര ക്രമങ്ങൾക്കും കുറ്റം മെസ്സിക്ക്.” മറഡോണ പറഞ്ഞു.
എന്തിനും ഏതിനും മെസ്സിയെ എല്ലാവരും കുറ്റപ്പെടുത്തുകയെന്നും അത് കൊണ്ട് തന്നെ മെസ്സിയില്ലാതെ അർജന്റീന കളിക്കാൻ ഇറങ്ങട്ടെയെന്നും മറഡോണ പറഞ്ഞു. ദേശീയ ടീമിന് പഴയതു പോലുള്ള അഭിനിവേശം ഇല്ലെന്നും ഫുട്ബോൾ ഇതിഹാസം പറഞ്ഞു. അർജന്റീനയുടെ പുതിയ പരിശീലകനായ സ്കെലോണിക്ക് അതിനുള്ള അർഹത ഇല്ലെന്നും മറഡോണ പറഞ്ഞു.