ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹാളണ്ടിന്റെ ഗോളിൽ ഹോളണ്ടിനെ തളച്ചു നോർവേ!

Screenshot 20210902 034027

ഗോളടിച്ചു മതിവരാതെ എർലിംഗ് ഹാളണ്ട്‌. ഇത്തവണ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹോളണ്ടിനു എതിരെയാണ് ഹാളണ്ട് ഗോൾ കണ്ടത്തിയത്. മത്സരത്തിൽ വലിയ മുൻതൂക്കം കണ്ടത്തിയ ഡച്ച് പടയെ ഞെട്ടിച്ചു 20 മിനിറ്റിൽ ഡച്ച് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ഹാളണ്ട്‌ നോർവേക്ക് ഗോൾ സമ്മാനിച്ചു. എന്നാൽ 36 മത്തെ മിനിറ്റിൽ ഗോൾ ഡേവിഡ് ക്ലാസനിലൂടെ തിരിച്ചടിച്ച ഡച്ച് പട സമനില ഗോൾ കണ്ടത്തി.

തുടർന്നും മുന്നേറ്റത്തിൽ വലിയ പരിശ്രമങ്ങൾ ആണ് ഡച്ചു പട നടത്തിയത്. 8 ഷോട്ടുകൾ ആണ് അവർ നോർവേ ഗോളിലേക്ക് ഉതിർത്തത്. എന്നാൽ നോർവേ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. ഇടക്ക് ഹാളണ്ട്‌ ഡച്ച് പ്രതിരോധവും പരീക്ഷിച്ചു. എന്നാൽ തുടർന്ന് ഗോൾ വരാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ എരൻ സഹാവിയുടെ ഹാട്രിക് മികവിൽ ഇസ്രെയേൽ ഫറോ ദ്വീപുകളെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു.

Previous articleലോകകപ്പ് യോഗ്യതയിൽ ഫ്രാൻസിനെ തളച്ചു ബോസ്നിയ
Next articleയൂറോയിൽ നിർത്തിയിടത്ത് നിന്നു തുടങ്ങി ഡെന്മാർക്ക്, സ്‌കോട്ട്ലാന്റിനെ തോൽപ്പിച്ചു