യൂറോയിൽ നിർത്തിയിടത്ത് നിന്നു തുടങ്ങി ഡെന്മാർക്ക്, സ്‌കോട്ട്ലാന്റിനെ തോൽപ്പിച്ചു

20210902 035720

യൂറോ കപ്പിൽ സെമിഫൈനൽ വരെ മുന്നേറിയ സ്വപ്നപ്രകടനം ലോകകപ്പ് യോഗ്യത മത്സരത്തിലും ആവർത്തിച്ചു ഡെന്മാർക്ക്. സ്‌കോട്ട്ലാന്റിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ഡെന്മാർക്ക് ലോകകപ്പ് യോഗ്യത മത്സരത്തിൽ മറികടന്നത്. മത്സരത്തിൽ പന്തടക്കം, അവസരങ്ങൾ ഉണ്ടാക്കുന്നതിൽ എല്ലാം മികച്ചു നിന്ന ഡെന്മാർക്ക് തുടക്കത്തിൽ നേടിയ രണ്ടു ഗോളുകളിലൂടെയാണ് ജയം പിടിച്ചെടുത്തത്. 15 മിനിറ്റിൽ ഹോളബിയറിന്റെ ക്രോസിൽ നിന്നു വലത് ബാക്ക് ഡാനിയേൽ വാസ് ഹെഡറിലൂടെയാണ് അവർക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നത്.

തുടർന്ന് തൊട്ടടുത്ത നിമിഷം ദാമ്സ്ഗാർഡ് ഒരുക്കിയ ബുദ്ധിപൂർവ്വമായ അവസരം ഗോൾ ആക്കി മാറ്റിയ ഇടതു ബാക്ക് ജോക്വിം മഹ്ലെ ഡെന്മാർക്കിന്‌ രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് അവസരങ്ങൾ തുറന്നെങ്കിലും കൂടുതൽ ഗോൾ നേടാൻ ഡെന്മാർക്കിന്‌ ആയില്ല. അതേസമയം മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ മോൾഡോവയെ 2-0 നു തോൽപ്പിച്ചു. 45 മിനിറ്റിൽ ക്രിസ്റ്റോഫിന് ഗോൾ അവസരം ഒരുക്കിയ അർണോട്ടോവിച്ച് 94 മത്തെ മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി മത്സരം ഓസ്ട്രിയക്ക് സമ്മാനിച്ചു.

Previous articleലോകകപ്പ് യോഗ്യത മത്സരത്തിൽ ഹാളണ്ടിന്റെ ഗോളിൽ ഹോളണ്ടിനെ തളച്ചു നോർവേ!
Next articleരണ്ടാം റൗണ്ടിൽ ആധികാരിക ജയവുമായി സബലങ്കയും ക്രജികോവയും