112ആം ഗോളുമായി റോണാൾഡോ, ഖത്തറിനെ വീഴ്ത്തി പോർച്ചുഗൽ

Img 20211010 024557

ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ മികച്ച ജയവുമായി പോർച്ചുഗൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോസെ ഫോണ്ടേ, ആന്ദ്രെ സിൽവ എന്നിവരാണ് പോർച്ചുഗല്ലിനായി ഗോളടിച്ചത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 112ആം ഗോളാണ് ഇന്ന് അടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കുന്ന 46മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്. തന്റെ കരിയറിലെ 791മത്തെ ഗോളാണ് ഇന്ന് ക്രിസ്റ്റ്യാനോ അടിച്ചത്.

Previous articleഫൈവ് സ്റ്റാർ ഇംഗ്ലണ്ട് !, അണ്ടോറക്ക് മേൽ ഗോൾ മഴ
Next articleഇന്നും വിജയിച്ചില്ല എങ്കിൽ തിരിച്ചുവരാം, ഇന്ത്യ ഇന്ന് നേപ്പാളിന് എതിരെ