സൂപ്പർ സ്റ്റാർ ഫോർവേഡ് ലയണൽ മെസ്സി ഉടൻ പരിശീലനത്തിനായി ടീമിനൊപ്പം ചേരുമെന്ന് ഇന്റർ മയാമി ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ പറഞ്ഞു. മേജർ ലീഗ് സോക്കർ (MLS) റെഗുലർ സീസൺ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം പിച്ചിലേക്ക് മടങ്ങിയെത്തുമെന്നും ജെറാർഡോ “ടാറ്റ” മാർട്ടിനോ സ്ഥിരീകരിച്ചു. കോപ അമേരിക്ക ഫൈനലിന് പരിക്കേറ്റ മെസ്സി അന്ന് മുതൽ ഇതുവരെ ഫുട്ബോൾ കളത്തിൽ എത്തിയിട്ടില്ല.
ഇൻ്റർ മിയാമിയുടെ 2024 ലെ ലീഗ് കപ്പ് കാമ്പെയ്ൻ ഉൾപ്പെടെ സീസണിൻ്റെ ഭൂർഭാഗവും മെസ്സിക്ക് നഷ്‌ടമായി. മെസ്സി എന്ന് തിരികെയെത്തും എന്ന് തനിക്ക് കൃത്യമായ തീയതി വ്യക്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും, മെസ്സിയുടെ തിരിച്ചുവരവ് അടുത്താണെന്ന് പരിശീലകൻ ഉറപ്പ് നൽകി.
മെസ്സി ക്രമേണ സുഖം പ്രാപിച്ചുവരികയാണെന്ന് മാർട്ടിനോ അഭിപ്രായപ്പെട്ടു. ഇപ്പോൾ മൂന്നോ നാലോ ദിവസമായി അദ്ദേഹം ഫീൽഡിൽ പരിശീലനം നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മെസ്സി ഇല്ലെങ്കിലും ഇൻ്റർ മിയാമി മികച്ച പ്രകടനമാണ് ഈ സീസൺ ലീഗിൽ നടത്തുന്നത്. നിലവിൽ 25 കളികളിൽ നിന്ന് 53 പോയിൻ്റുമായി അവർ MLS ഈസ്റ്റേൺ കോൺഫറൻസിൽ മുന്നിലാണ്.