മെസ്സിയുടെ ഇന്റർ മയാമിക്ക് ജപ്പാനിലും പരാജയം

Newsroom

ലയണൽ മെസ്സിയുടെ ഇന്റർ മയാമിയുടെ പ്രീസീസൺ ടൂറിലെ അവസാന മത്സരം തോൽവിയിൽ കലാശിച്ചു. ഇന്ന് ടോക്കിയോയിൽ വെച്ച് വിസൽ കോബെയെ നേരിട്ട ഇന്റർ മയാമി പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു. തുടർന്ന് കളി ഷൂട്ടൗട്ടിൽ എത്തി. അവിടെ 4-3ന് വിസെൽ കോബെ വിജയിക്കുക ആയിരുന്നു.

മെസ്സി 24 02 07 18 56 04 581

ലയണൽ മെസ്സി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. സബ്ബായി 60ആം മിനുട്ടിൽ മെസ്സി കളത്തിൽ എത്തി. മെസ്സി പെനാൾട്ടി കിക്കും എടുത്തില്ല. ഏഷ്യയിലേക്കുള്ള പര്യടനത്തിൽ ഇന്റർ മയാമി സൗദിയിൽ അൽ ഹിലാൽ, അൽ നസർ എന്നിവരോടും പരാജയപ്പെട്ടിരുന്നു. ഹോങ്കോങ് ഇലവനോട് മാത്രമാണ് അവർ വിജയിച്ചത്. ഇനി ഇന്റർ മയാമി തിരികെ അമേരിക്കയിലേക്ക് യാത്ര തിരിക്കും.