മോഹൻ ബഗാന്റെ മുൻ പരിശീലകൻ അന്റോണിയോ ലോപസ് ഹബാസ് പുതിയ ക്ലബിൽ. ഐ ലീഗ് ക്ലബായ ഇന്റർ കാശിയാണ് ക്ലബിന്റെ തലപത്തേക്ക് ഹബാസിനെ കൊണ്ടുവന്നിരിക്കുന്നത്. ക്ലബിന്റെ മാനേജറായും ഒപ്പം ഉത്തർ പ്രദേശിലെ ഫുട്ബോളിന്റെ മൊത്തത്തിലുള്ള വികസനത്തിനായും ഹബ്ബാസ് പ്രവർത്തിക്കും. ഇന്റർ കാശിയെ ഐ എസ് എല്ലിലേക്ക് എത്തിക്കുക ആകും അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം.
അവസാന സീസണിൽ മോഹൻ ബഗാനെ ഐ എസ് എൽ ഷീൽഡ് നേതാക്കിയ പരിശീലകനാണ് ഹബാസ്. അവിടെ ടെക്നിക്കൽ ഡയറക്ടർ ആയി തിരികെയെത്തിയത് ഹബ്ബാസ് അവസാനം പരിശീലകനായി തന്നെ മാറുക ആയിരുന്നു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ പരിശീലകനാണ് ഹബാസ്.
2019-20ൽ എ ടി കെയ്ക്ക് കിരീടം നേടിക്കൊടുത്തു. 2014ൽ എ ടി കെ കൊൽക്കത്തയെ ഐ എസ് എലിലെ ആദ്യ ചാമ്പ്യൻസ് ആക്കിയതും അന്റോണിയോ ലോപസ് ഹബാസ് ആയിരുന്നു. ഐ എസ് എൽ തുടക്കത്തിൽ കൊൽക്കത്തയിൽ രണ്ട് സീസണിൽ ഉണ്ടായിരുന്ന ലോപസ് പിന്നീട് 2016ൽ പൂനെ സിറ്റിക്ക് ഒപ്പവും ഉണ്ടായിരുന്നു. സ്പാനിഷുകാരനായ ലോപസ് അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ തുടങ്ങിയ ക്ലബുകൾക്കായി മുമ്പ് ഫുട്ബോൾ കളിച്ചിട്ടുണ്ട്.
काशी, अब चारों ओर मचा दो शोर! 📢#HabasCoach 🔥#HarHarKashi #InterKashi #indianfootball pic.twitter.com/WzjewhGVi7
— Inter Kashi (@InterKashi) July 25, 2024