അവസാനം ഉത്തർപ്രദേശിന് ഒരു ദേശീയ ക്ലബ് ലഭിക്കുന്നു. ഇന്റർ കാശി എന്ന പേരിൽ പുതിയ ഒരു ക്ലബ് വന്നിരിക്കുകയാണ്. കൊൽക്കത്ത ആസ്ഥാനമായുള്ള കോൺഗ്ലോമറേറ്റ് RDB ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ക്ലബ്. വാരണാസിയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ ക്ലബ് ആണിത്. സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ ഡി മാഡ്രിഡ്, അൻഡോറൻ ലീഗ് ക്ലബായ ഇന്റർ എസ്‌കലേഡ്‌സ്, സ്‌പാനിഷ് ലീഗിലെ സെഗുണ്ട ഡിവിഷൻ ക്ലബായ എഫ്‌സി അൻഡോറ എന്നിവർക്കും ഈ ക്ലബിൽ പങ്കാളിത്തം ഉണ്ട്.
എഫ് സി അൻഡോറ ബാഴ്സലോണ ഇതിഹാസം ജെറാദ് പികെയുടെ ഉടമസ്ഥതയിലുള്ള ക്ലബാണ്. അത്‌ലറ്റിക്കോ ഡി മാഡ്രിഡിന്റെ ഇന്ത്യയിലേക്ക് ഉള്ള തിരിച്ചുവരവ് കൂടിയാകും ഇത്. നേരത്തെ അത്കറ്റിക്കോ ഡി കൊൽക്കത്തയ്ക്കും ജംഷദ്പൂർ എഫ് സിക്കും ഒപ്പം അത്ലറ്റിക്കോ മാഡ്രിഡ് സഹകരിച്ചിരുന്നു.
ഇന്റർ കാശി ക്ലബ് നേരിട്ട് തന്നെ ഐ ലീഗിലേക്ക് എൻട്രി നേടാൻ ആണ് ശ്രമിക്കുന്നത്. അടുത്ത സീസണിൽ അവരൈ ലീഗിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.