“ഇനിയേസ്റ്റ ബാലൻ ഡി ഓർ നേടിയില്ല എന്നത് അത്ഭുതമാണ്” – ബ്രൂണോ

ബാഴ്സലോണയ്ക്കും സ്പെയിനിനും വേണ്ടി വൻ പ്രകടനങ്ങൾ നടത്തിയിട്ടും ഇനിയേസ്റ്റയുടെ കരിയറിൽ ഒരു ബാലൻ ഡി ഓർ ഇല്ല എന്നത് അത്ഭുതമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. തന്നെ കൊണ്ട് ആവുന്ന എല്ലാ കിരീടങ്ങളും ഇനിയേസ്റ്റ കരിയറിൽ നേടി. എന്നിട്ടും ബാലൻ ഡി ഓർ അദ്ദേഹത്തിന് കൊടുത്തില്ല എന്നത് തനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യമാണ് ബ്രൂണോ പറഞ്ഞു.

താൻ ഏറ്റവും കൂടുതൽ പ്രചോദനം ഉൾക്കൊണ്ടത് ഇനിയേസ്റ്റയിൽ നിന്നാണെന്നും ബ്രൂണോ പറയുന്നു. ഇനിയേസ്റ്റയുടെ പൊസിഷൻ നമ്പർ 8ന്റെയും നമ്പർ 10ന്റെയും കൂടിച്ചേരൽ ആയിരുന്നു. താനും അത്തരം ഒരു പൊസിഷനിൽ ആണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയേസ്റ്റയുടെ ശൈലി തന്നെ സ്വാധീനിക്കാറുണ്ട് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.