ഇൻഫന്റീനോ വീണ്ടും ഫിഫയുടെ പ്രസിഡന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകഫുട്ബോളിന്റെ തലപ്പത്ത് ഇൻഫന്റീനോ തുടരും. തുടർച്ചയായ രണ്ടാം തവണയും ഇൻഫന്റീനോയെ ഫിഫാ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് ഇൻഫന്റീനോയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇൻഫന്റീമോയ്ക്ക് എതിരെ മത്സരിക്കാൻ ആരും ഉണ്ടായിരുന്നു. 2023 വരെ സ്വിറ്റ്സർലാന്റുകാരനാറ്റ ഇൻഫന്റീനോ തന്നെ തുടരും എന്ന് ഇതോടെ ഉറപ്പായി.

ആദ്യം 2016ൽ ആയിരുന്നു ഇൻഫന്റീനോ ഫിഫാ പ്രസിഡന്റ് ആയത്. 2015ൽ സെപ് ബ്ലാറ്റർ അഴിമതി ആരോപണങ്ങൾ കാരണം പുറത്തായതിനു ശേഷമായിരുന്നു ഇൻഫന്റീനോ പ്രസിഡന്റായി എത്തിയത്. ഇൻഫന്റീനോ തുടരുമെന്ന് ഉറപ്പായതോടെ 2026ലെ ലോകകപ്പിൽ 48 രാജ്യങ്ങൾ പങ്കെടുക്കും എന്നും ഏതാണ്ട് ഉറപ്പായി. ഉൻഫന്റീനോ ആണ്. ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനത്തിനായി ഏറ്റവും കൂടുൽ ആഗ്രഹിക്കുന്നത്.