ജിങ്കൻ ഇന്ത്യൻ ടീമിൽ തിരികെയെത്തി

- Advertisement -

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ ഫുട്ബോൾ കളത്തിലേക്ക് തിരികെയെത്തുന്നു. അടുത്ത മാസം നടക്കുന്ന ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചപ്പോൾ ജിങ്കനും ടീമിൽ ഇടം പിടിച്ചു. ഈ സീസൺ തുടക്കത്തിൽ ഇന്ത്യക്കു വേണ്ടി ഒരു സൗഹൃദ മത്സരം കളിക്കുമ്പോൾ ആയിരുന്നു ജിങ്കന് പരിക്കേറ്റത്. ഐ എസ്‌ എൽ സീസൺ മുഴുവൻ ജിങ്കന് ഇത് കാരണം നഷ്ടമാവുകയും ചെയ്തു.

ജിങ്കനെ കൂടാതെ നീണ്ടകാലമായി പരിക്കിനാൽ വിഷമിക്കുന്ന ജെജെയും ഇന്ത്യൻ ടീമിൽ ഇടം നേടി. 43 അംഗ ടീമാണ് ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 23 അംഗ ടീം മാർച്ച് 9ന് തുടങ്ങുന്ന ക്യാമ്പിൽ എത്തും. ഐ എസ്‌ എൽ പ്ലേ ഓഫിൽ ഉള്ള ടീമുകളിൽ ഉൾപ്പെട്ട 20 അംഗ ടീം മാർച്ച് 16 മുതൽ മാത്രമെ ക്യാമ്പിൽ എത്തുകയുള്ളൂ. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആശിഖ് കുരുണിയൻ എന്നിവർ സാധ്യതാ ടീമിൽ ഉണ്ട്.

മാർച്ച് 9ന് ക്യാമ്പിൽ എത്തുന്നവർ;
GOALKEEPERS: Amrinder Singh, Subhasish Roy Chowdhury, Md. Rafique Ali Sardar

DEFENDERS: Pratik Prabhakar Chowdhary, Shubham Sarangi, Subhasish Bose, Narender, Adil Khan, Sandesh Jhingan

MIDFIELDERS: Rowllin Borges, Amarjit Singh, Jeakson Singh, Nandhakumar Sekar, Lalengmawia, Vinit Rai, Raynier Fernandes, Nikhil Poojary, Mawihmingthanga, Halicharan Narzary, Sahal Abdul Samad

FORWARDS: Farukh Choudhary, Jeje Lalpekhlua, Liston Colaco

മാർച്ച് 16ന് ക്യാമ്പിൽ എത്തുന്നവർ;

GOALKEEPERS: Gurpreet Singh Sandhu, Vishal Kaith, Prabhsukhan Gill

DEFENDERS: Prabir Das, Rahul Bheke, Pritam Kotal, Nishu Kumar, Sumit Rathi, Seriton Fernandes, Mandar Rao Dessai

MIDFIELDERS: Edwin Sydney Vanspaul, Brandon Fernandes, Anirudh Thapa, Udanta Singh, Ashique Kuruniyan, Lallianzuala Chhangte, Jackichand Singh

FORWARDS: Sunil Chhetri, Manvir Singh, Soosai Raj Micheal

Advertisement